LogoLoginKerala

ഓണകിറ്റ് വിതരണം ഇന്ന് അവസാനിക്കും; ഓണക്കിറ്റ് ലഭിക്കാൻ മൂന്നരലക്ഷത്തോളം പേർ ബാക്കി

 
ONAM

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണകിറ്റ് വിതരണം ഇന്ന് അവസാനിക്കും. അർഹരായ മഞ്ഞക്കാർഡ് ഉടമകൾ റേഷൻ കടകളിൽ എത്തി കിറ്റ് വാങ്ങണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

ഇത്തവണത്തെ ഓണക്കിറ്റ് വിതരണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇനിയും പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ലന്നും മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളതെന്നുമാണ് ആരോപണം. എന്നാൽ, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.