LogoLoginKerala

രണ്ടാം ദിവസം AI ക്യാമറ കണ്ടെത്തിയത് അരലക്ഷത്തിലേറെ നിയമലംഘനങ്ങള്‍

 
AI Camera

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സ്ഥാപിച്ച AI എ ഐ ക്യാമറ വഴി ഇന്ന് 49,317 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് വരെയുള്ള കണക്കുകളാണ് ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത് 8454 കേസുകളാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് കണ്ടെത്തിയത് ആലപ്പുഴ ജില്ലയിലാണ്. 1252 കേസുകളാണ് കണ്ടെത്തിയത്.

എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള നിയമ ലംഘനങ്ങള്‍ 80000 കടന്നതായി റിപ്പോര്‍ട്ട്.  AI ക്യാമറകള്‍ പിഴ ചുമത്തിത്തുടങ്ങിയ തിങ്കളാഴ്ച്ച രാവിലെ 8 മണിമുതല്‍ അഞ്ച് വരെ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്.

കൊല്ലം(6301), പത്തനംതിട്ട(1772), കോട്ടയം(2425), ഇടുക്കി(1844), എറണാകുളം(5427), തൃശൂര്‍(4684), പാലക്കാട്(2942), മലപ്പുറം (4212), കോഴിക്കോട്(2686), വയനാട്(1531), കണ്ണൂര്‍(3708), കാസര്‍കോട്(2079) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍.