LogoLoginKerala

മുട്ടുമടക്കി സര്‍ക്കാര്‍, സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്നവരെ തടയാനുള്ള സംവിധാനം ഒഴിവാക്കി

ജീവനക്കാരെ ബന്ദികളാക്കുന്നുവെന്നായിരുന്നു വാദം
 
GOVT OFFICE

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളില്‍ മാത്രം സംവിധാനം ഏര്‍പ്പെടുത്തും. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫിസിനു പുറത്തിറങ്ങിയാല്‍പോലും ശമ്പളം നഷ്ടപ്പെടുമെന്നുമായിരുന്നു ജീവനക്കാരുടെ സംഘടനകളുടെ വാദം. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ.