മോട്ടോർ വേണ്ട കേരളത്തിൽ നമ്പർ വൺ ഇവൻ

ചീപ്പ് റേറ്റില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന ഒരു പദ്ധതി കേരളത്തിലുണ്ടെന്നകാര്യം ത്രപേര്‍ക്കാറിയാമെ ന്നറിയില്ല. എന്നാല്‍ ദാ ഇവിടെ ഇടുക്കിയില്‍ അങ്ങനെ ഒരു പദ്ധതിയുണ്ട്. അടിമാലി ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലായുള്ള 3500 ഗുണഭോക്താ കളുടെ പ്രിയ പദ്ധതി യാണിത്. കൈനഗിരി ശുദ്ധജല വിതരണ പദ്ധതിയെന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി നല്ല തണ്ണി പുഴയില്‍ നിന്നുള്ള വെള്ളം നേരിട്ടു വിതരണം ചെയ്യുന്ന ഗ്രേറ്റിവിറ്റി പദ്ധതിയാണ്.
ഇന്ത്യയില്‍ മോട്ടോര്‍ ഇല്ലാതെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ഏക പദ്ധതി ഇതാണെന്ന് ഇതിന്റെ ഭാരവാഹികള്‍ പറയുന്നു.250 കിലോമീറ്റര്‍ ദുരത്തില്‍ പൈപ്പ് ശ്രെണിയുള്ള ഈ പദ്ധതിക്കു വേണ്ട വൈദ്യുതി ചാര്‍ജ് 500 രൂപയ്ക്കും 1000 ഇടയില്‍ മാത്രം. ഇത്തരത്തിലുള്ള പ്രേത്യേകത കൊണ്ടും ഈ പദ്ധതി വേറിട്ടു നില്‍ക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2130 അടി ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്ലോറിനേഷന്‍ പ്ലാന്റ് ഉപയോഗത്തിനുമാത്രമാണിവിടെ വൈദ്യുതി ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നയ13 അംഗ സമിതിയാണ് ഈ പദ്ധതിയുടെ മേല്‍നോട്ടം. 80 രൂപയാണ് മിനിമം വെള്ളം തുക ഇക്കാര്യത്തിലും ഈ പദ്ധതി പുതുമ നിലനിര്‍ത്തി ചരിത്രമായി ഒഴുകുകയാണ്.