ബസിലെ നഗ്നതാ പ്രദര്‍ശനം; പ്രതി അറസ്റ്റില്‍
തനിക്ക് നേരിട്ട ദുരനുഭവം യുവതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിഞ്ഞത്
Jun 1, 2023, 13:38 IST
കണ്ണൂര്‍ ചെറുപുഴയില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. ചിറ്റാരിക്കല്‍ സ്വദേശി നിരപ്പില്‍ ബിനുവാണ് പൊലീസിന്റെ പിടിയിലായത്. ബസ് യാത്രക്കാരി തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതി ഇരുന്ന സീറ്റിന് എതിര്‍വശത്തിരുന്ന യാത്രക്കാരനാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.