കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയില്ല; ഓണക്കിറ്റില്‍ അനിശ്ചിതത്വം
സംസ്ഥാനത്ത് എല്ലാ റേഷന്‍ കാര്‍ഡ്, ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കുന്ന കാര്യത്തില്‍ ഇനിയുെ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു.
കോവിഡിന്റെ കാലത്തും അതിന് പിന്നാലെ വന്ന സമയത്തും കൊടുത്തുപോലെ ഇക്കുറി ഉണ്ടാവില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സാധാരണനിലയില്‍ എല്ലാവര്‍ക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുന്‍പും ഉണ്ടായിരുന്നില്ല. ഓണക്കാലം നന്നായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി തിരുവനന്തപുരത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിച്ചു.
അതേസമയം, പ്രതിസന്ധി നേരിടുന്ന സപ്ലൈക്കോയ്ക്ക് ഈയാഴ്ച്ച തന്നെ കുറച്ച് പണം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്‍ക്ക് കിറ്റ് നല്‍കും. ഇതോടെ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക.