സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തത് ഇത്ര വാര്‍ത്തയാക്കേണ്ട കാര്യമില്ല; പ്രതികരണവുമായി ഇപി ജയരാജന്‍

ഏക സിവില്‍ കോഡിനെതിരായുള്ള സിപിഎം സെമിനാറില്‍ തന്റെ അസാനിധ്യത്തെ കുറിച്ച് പ്രതികരണം അറിയിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോഴിക്കോട് നടന്ന സെമിനാര്‍ താന്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട പരിപാടി അല്ലായിരുന്നു. സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തത് ഇത്ര വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി.
ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയാണ് അതിനെ എതിര്‍ക്കുന്നവരെയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കിത്തീര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇപ്പോഴും താന്‍ പാര്‍ട്ടിയില്‍ സജീവമാണെന്നും സെമിനാറില്‍ പങ്കെടുക്കാത്തത് വാര്‍ത്തയാക്കിയത് മാധ്യമങ്ങളുടെ കുരുട്ടി ബുദ്ധിയാണെന്നും ഇപി പറഞ്ഞു. സെമിനാറിന്റെ എല്ലാ അജന്‍ഡകളും നേരത്തെ തന്നെ സ്വാഗത സംഘം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പേര് അതിലെവിടെയെങ്കിലും ഉണ്ടായിരുന്നോവെന്നും ഇപി ചോദിച്ചു.
എല്ലാ മനുഷ്യര്‍ക്കും പ്രശ്‌നങ്ങളും പ്രതിസന്ധിയും ഉണ്ടാകും. താനും ഒരു മനുഷ്യനാണെന്ന് ഇപി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ആരോടെങ്കിലും പിണക്കമുണ്ടോയെന്ന ചോദ്യത്തിനാണ് പരിഭവം മറിച്ചു വെയ്ക്കാതെ ഇപി മറുപടി നല്‍കിയത്. വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാം, പറയാനുള്ളത് മറച്ചു വെയ്ക്കില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാവരും വിളിച്ചിട്ട വരുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇപി പറയുന്നു.