LogoLoginKerala

ഇനി മുതൽ വാട്സാപ്പിൽ അയച്ച സന്ദേശം തെറ്റിപ്പോയാൽ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാം ! പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്

 
ഇനി മുതൽ വാട്സാപ്പിൽ  അയച്ച സന്ദേശം തെറ്റിപ്പോയാൽ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാം ! പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്

ഒരാള്‍ക്ക് അയച്ച സന്ദേശത്തിൽ വസ്തുതപരമായ പിഴവോ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ ഡിലീറ്റ് ചെയ്യണ്ട അവസ്ഥയാണ് പുതിയ ഫീച്ചറിലൂടെ മാറുക

സന്‍ഫ്രാന്‍സിസ്കോ : അയച്ച സന്ദേശം തെറ്റിപ്പോയാൽ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനൊരുങ്ങി വാട്സാപ്പ്. എഡിറ്റിംഗ് ഫീച്ചറാണ് വാട്സ്ആപ് ഉടൻ അവതരിപ്പിക്കാന്‍ പോകുന്നത്. ഫീച്ചറിന്റെ ഇന്‍റേണല്‍ ടെസ്റ്റിംഗ് നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരാള്‍ക്ക് അയച്ച സന്ദേശത്തിൽ വസ്തുതപരമായ പിഴവോ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ ഡിലീറ്റ് ചെയ്യണ്ട അവസ്ഥയാണ് പുതിയ ഫീച്ചറിലൂടെ മാറുക. പുതിയ ഫീച്ചർ വരുന്നതോടെ അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 15 മിനുട്ട് ആയിരിക്കും ഇതിനുള്ള സമയം. എഡിറ്റ് ചെയ്‌തുകഴിഞ്ഞാൽ, സന്ദേശം എപ്പോൾ അയച്ചുവെന്ന് കാണിക്കുന്ന ടൈംസ്റ്റാമ്പിന് അരികിൽ അത് മാറ്റിയതായി വ്യക്തമാക്കുന്ന ഒരു ലേബലോടെ ദൃശ്യമാകും.

മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്.