LogoLoginKerala

നയന സൂര്യന്റെ മരണം; കൊലപാതകമല്ലെന്നുറപ്പിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

 
nayana

സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോ കാര്‍ഡിയല്‍ ഇൻഫാക്ഷനാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകള്‍ മരണ കാരണമല്ല.

മരുന്നുകളുടെയോ അമിത ഉപയോഗം മയോ കാര്‍ഡിയില്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാം. അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച്‌ ബോധക്ഷയം ഉണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാല്‍ വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് നല്‍കി. ഇൻസുലിൻറെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനും സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണില്‍ അവസാനം പരിശോധിച്ചിരിക്കുന്നത്.

അന്തിമ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ച്‌ ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 2019 ഫെബ്രുവരി 24നാണ് നയന മരിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, മരണത്തില്‍ കൊലപാതക സാധ്യത നേരത്തെയും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തള്ളിയിരുന്നു. കൊലപാതകത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.