LogoLoginKerala

അമ്മമാര്‍ക്ക് തുണയായി ദേശീയ ലോക് അദാലത്ത്

 
adalath

തിരുവനന്തപുരം; പൂജപ്പുരയിലെ ഓള്‍ഡേജ് ഹോം, ആശ ഭവന്‍, മഹിളാമന്ദിരം എന്നിവടങ്ങളില്‍ കഴിഞ്ഞിരുന്ന അമ്മമാര്‍ക്ക് തുണയായി  ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അദാലത്ത് . അദാലത്തില്‍ പരിഗണിച്ച 18 കേസുകളില്‍ നാല് അമ്മമാരെ അവരുടെ മക്കള്‍ ഏറ്റെടുത്തു കൊണ്ടു പോകുകയും, ബാക്കിയുള്ളവര്‍ക്ക് അനുകൂലമായ തീരുമാനം കൈ കൊണ്ടും അദാലത്ത് ശ്രദ്ധേയമായി.

ദേശീയ ലോക അദാലിത്തിന്റെ ഭാ?ഗമായാണ്  ജില്ല ലീ?ഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍  അദാലത്ത് നടത്തിയത്.  തിരുവനന്തപുരം ജില്ലാ ജഡ്ജിയും വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജുമായ. എം.വി രാജകുമാര അദാലത്ത് ഉദ്ഘാടനം ചെയ്തു,  ജില്ല ലീ?ഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാദ്,
വനിതാ ശിശുവികസന വകുപ്പിലെ അസി. ഡയറക്ടര്‍  സുലക്ഷണ, പാനല്‍ ലോയര്‍ അഡ്വ അനിത ജി.എസ്, ഓള്‍ഡേജ് ഹോം സൂപ്രണ്ട് വിജി, മറ്റ് സൂപ്രണ്ട്മാരായ ഷൈനി , ജിബി തുടങ്ങിയവര്‍ പങ്കെടുത്തു.

തന്റെ അമ്മയെ കൊണ്ട് പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് മേബില്‍ എന്ന അമ്മയുടെ  രണ്ട് മക്കളും അദാലത്തിനെ അറിയിച്ചു.  അമ്മയ്ക്ക് ചെറിയ രീതിയില്‍ ഓര്‍മ്മക്കുറവ് ഉണ്ടായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അമ്മയെ പലയിടത്തും തിരിക്കിയിട്ടും അവിടെയാണെന്ന് അറിഞ്ഞില്ല. ജില്ലാ ലീ?ഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് അമ്മ ഓള്‍ഡേജ് ഹോമിലാണെന്ന് അറിഞ്ഞതെന്ന് മക്കള്‍ പറഞ്ഞു.  തുടര്‍ന്ന് അവര്‍ അമ്മയെ കൊണ്ടു പോകുകയായിരുന്നു. വിജയമ്മയെന്ന അന്തേവാസിയെ മകന്‍ കുമാറും കൊണ്ട് പോകാന്‍ തയ്യാറായി.

വയോജനങ്ങളെ അവരുടെ ബന്ധുക്കളോടൊപ്പം നിര്‍ത്താന്‍ എന്നത് പ്രേരിപ്പിക്കുകയെന്നതാണ് ഇത്തരം അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജില്ല ലീ?ഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാദ് പറഞ്ഞു