LogoLoginKerala

നാമജപ ഘോഷയാത്ര കേസ് പിൻവലിക്കും

 
namajapam

മിത്ത് വിവാദത്തിൽ എൻ.എസ്.എസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ്പിൻവലിക്കാമെന്നുള്ള നിയമ നിർദേശം ലഭിച്ചു. അസിസ്റ്റന്റ് പൊറോസിക്യുട്ടർ മനു ആർ ആണ് നിയമോപദേശം നൽകിയത്.  രാഷ്ട്രീയ കാലാവസ്ഥ മാറിയതിനെ തുടർന്നായിരുന്നു നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ  നിർദേശം നൽകിയതെന്നാണ് ആക്ഷേപം.

മിത്ത് വിവാദത്തിന് പിന്നാലെ നടന്ന നാമജപ ഘോഷയാത്രയ്ക്ക് എതിരെ കൻ്റോൺമെൻ്റ് പോലീസ് ആണ് കേസ് എടുത്തത്. അന്യായമായി സംഘം ചേർന്ന് ഗതാഗത തടസം സൃഷ്ടിച്ചു പോലീസ് ഉത്തരവുകൾ പാലിച്ചില്ല തുടങ്ങയവയായിരുന്നു ചുമത്തിയ വകുപ്പുകൾ. പിന്നാലെ സംഭവം വിവാദമാവുകയും തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ പോലീസിനോട് നിയമോപദേശം തേടാൻ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പോലീസ് നേടിയ നിയമോപദേശത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ മനു ആർ ആണ് കേസ് പിൻവലിക്കാം എന്നുള്ള നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടില്ല മാത്രമല്ല  ഘോഷയാത്രയ്ക്കെതിരെ ആരും പരാതികളും നൽകിയിട്ടില്ല ഈ സാഹചര്യത്തിൽ പോലീസ്നി സ്വമേധയാ എടുത്ത കേസ് ആയതിനാൽ ആ കേസ് പിൻവലിക്കാം എന്നുള്ള നിയമോപദേശം ലഭിക്കുകയായിരുന്നു  അതുകൊണ്ടുതന്നെ ഈ കേസ് പിൻവലിക്കൽ നടപടികളിലേക്ക് പോലീസ് ഉടൻ കടക്കുമെന്നും കോടതിയിൽ റെപ്പ്പോർട് വീണ്ടും സമർപ്പിക്കുകയും ചെയ്യും.