LogoLoginKerala

കാർഗിൽ ദ്രാസിലെ സ്‌ഫോടനത്തിൽ ദുരൂഹത; 3 മരണം, 9 പേർക്ക് പരുക്ക്

 
police blast

ഡൽഹി : കാര്‍ഗിലിലെ ദ്രാസിലുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹത. സ്‌ക്രാപ്പ് കടയിലുണ്ടായ സ്‌ഫോടത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. ഇന്നലെ വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര് മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ നാട്ടുകാരല്ലാത്തവരും ഉൾപ്പെടുന്നു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

 ദ്രാസിലെ കബഡി നല്ല ഏരിയയിലെ ഒരു സ്ക്രാപ്പ് ഡീലറുടെ കടയ്ക്കുള്ളിൽ സംശയാസ്പദമായ വസ്തു പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.  സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 

സ്‌ഫോടനത്തിന്റെ കാരണം ഇപ്പോഴും കണ്ടെത്തി വരികയാണെന്നും സംഭവസ്ഥലത്തേക്ക് അയച്ച പോലീസ് സംഘം സ്‌ഫോടനസ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌ഫോടനത്തിന്റെ സ്വഭാവവും കാരണവും കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തി സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.