LogoLoginKerala

'എന്റെ വീട് രാഹുലിന്' ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ്

സ്വന്തംവീട് രാഹുലിന് എഴുതിനല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തക
 
my home to rahul

കോണ്‍ഗ്രസ് പ്രവര്‍ത്തകയും ഡല്‍ഹിയിലെ സേവാദള്‍ നേതാവുമായ രാജ്കുമാരി ഗുപ്തയാണ് തന്റെ വീട് രാഹുലിന്റെ പേരില്‍ എഴുതി നല്‍കിയത്. എംപി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ തുടര്‍ന്ന് ഔദ്യോഗികവസതി ഒഴിയണമെന്ന് രാഹുലിന് ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. പിന്നാലെ, എന്റെ വീട് രാഹുലിന് എന്ന പേരില്‍ കോണ്‍ഗ്രസ് പ്രചാരണ പരിപാടി ആരംഭിച്ചിരുന്നു. ഇതിന്റെഭാഗമായാണ് രാജ്കുമാരി ഗുപ്ത തന്റെ വീട് രാഹുലിന്റെ പേരില്‍ എഴുതി നല്‍കിയത്. 
ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ അജയ് റായ് വാരണാസിയിലെ ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ വീട് പ്രതീകാത്മകമായി രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയിരുന്നു.