LogoLoginKerala

മൂന്നാര്‍ ഹില്‍ ഏരിയാ അതോറിറ്റി രൂപീകരിക്കും

 
munnar hills

തിരുവനന്തപുരം-മൂന്നാര്‍ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കാന്‍ മന്ത്രിസാഭാ യോഗം തീരുമാനിച്ചു. മൂന്നാര്‍, ദേവികുളം, മറയൂര്‍, ഇടമലക്കുടി, കാന്തലൂര്‍, വട്ടവട, മാങ്കുളം, ചിന്നക്കനാല്‍ പഞ്ചായത്തിലെ 8 ഉം 13 ഉം വാര്‍ഡുകള്‍ ഒഴിച്ചുള്ള മേഖലകള്‍, പള്ളിവാസല്‍ പഞ്ചായത്തിലെ 4 ഉം 5 ഉം വാര്‍ഡുകള്‍ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉള്‍പ്പെടുത്തി, കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 ല്‍ നിഷ്‌കര്‍ഷിച്ച പ്രകാരമാണ് മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. 
ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. 2021 ലെ കേരള നഗരഗ്രാമാസൂത്രണ (മാസ്റ്റര്‍ പ്ലാന്‍ രൂപീകരണവും അനുമതി നല്‍കലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു. മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകള്‍ അംഗീകരിച്ചു. നിയമനങ്ങള്‍ കേരള കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും.