എ പ്ലസ് ലഭിക്കാത്തവര്‍ക്ക് മോട്ടിവേഷന്‍ ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇംഗ്ലീഷ്,സയന്‍സ്,മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ എ പ്ലസ് ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ഏകദിന മോട്ടിവേഷന്‍ ക്യാംപും സംഘടിപ്പിക്കുന്നു.എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള വനിതകളുടെ കൂട്ടായ്മയയായ വിമന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് (ഡബ്ല്യു.ഐ.എസ്.ഇ)ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് ദിശാബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ ' ചേര്‍ത്തു പിടിയ്ക്കാം ലക്ഷ്യം നേടാം ' പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രമുഖ വ്യക്തികള്‍ ക്യാംപില്‍ പങ്കെടുത്ത് കുട്ടികളുടെ പഠനനിലവാരം താഴേയക്ക് പോകാനുണ്ടായ കാര്യങ്ങള്‍ വിശകലനം ചെയ്യുകയും അവയ്ക്ക് പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും സഹിതം ജൂലൈ 22 ന് മുമ്പ് ലഭിക്കത്തക്കവിധം wisecochin@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495425027,9446865370,9446380208