LogoLoginKerala

സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നു; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

മലയോര മേഖലയിലൊഴികെയുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനിലയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

 
Monsoon

തിരുവനന്തപുരം: കാവര്‍ഷം എത്തുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍  കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹത്തില്‍ എത്തുന്നതോടെ അഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

കൂടാതെ ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, മലയോര മേഖലയിലൊഴികെയുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനിലയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.