മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലന്‍സിലിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
Jul 12, 2023, 16:16 IST

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനിലാണ് സംഭവം നടന്നത്.
മന്ത്രിയുടെ പൈലറ്റ് വാഹനം വേഗതയില്‍ വന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആംബുലന്‍സ് ഡ്രൈവര്‍ക്കും, രോഗിക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. സംഭവം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് രോഗിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സാണ് മന്ത്രിയുടെ പൈലറ്റ് വാഹനവുമായി കൂട്ടിയിടിച്ചത്.