LogoLoginKerala

കുടുംബത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

 
Muhammed Riyas

കുടുംബത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആരോപണങ്ങളെ ഒരു തരത്തിലും ഭയക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഒന്നും ഒളിച്ചു വയ്ക്കാനില്ല. ഒന്നിലും ഭാഗമല്ലാത്തവരെ പോലും ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തന്റെ തെരഞ്ഞെടുപ്പ് നോമിനേഷൻ നൽകുമ്പോൾ തന്നെ മാധ്യമങ്ങൾ ആ രംഗം തൽസമയം പകർത്തിയിട്ടുണ്ട്.

നോമിനേഷനുമായി ബന്ധപ്പെട്ട എന്ത് പരിശോധനയും ഇനിയും നടത്താം. ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചത് ചിലർക്ക് ദഹിക്കുന്നില്ല. എൽ.ഡി.എഫ് തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവർ അത് മാറ്റാൻ മരുന്ന് കഴിക്കുകയോ വ്യായാമം ചെയ്യുകയോ വേണം. ഓരോരുത്തർ രാവിലെ എഴുന്നേറ്റ് പറയുന്നതിന് മറുപടി പറയല്ല പാർട്ടി നേതൃത്വത്തിന്റെ പണി. ആരോപണങ്ങളിൽ മിണ്ടിയാലും ഇല്ലെങ്കിലും അത് വാർത്തയാക്കുകയാണ്. മാധ്യമങ്ങൾ കാരണം തനിക്ക് …