തിരികെ ജോലിയിലേക്ക് എത്തി മേയർ ആര്യ; കൂട്ടിന് കുഞ്ഞു ദുവയും
Sep 17, 2023, 07:28 IST

തിരുവനന്തപുരം: ഒരു കൈയ്യിൽ ഫയലുകളും മരിക്കുന്ന തിരക്കിനിടയിലും മറുകയ്യിൽ കുഞ്ഞിനെ ചേർത്തു പിടിച്ച് മേയർ ആര്യ രാജേന്ദ്രൻ. കുഞ്ഞുമായി ഫയലുകൾ നോക്കുന്ന മേയർ ആര്യ രാജേന്ദ്രന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നിരവധി ആളുകളാണ് ദുവ ദേവ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെയും ആര്യയുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ പെൺകുഞ്ഞ് ജനിച്ചത്. 2022 സെപ്റ്റംബർ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവിന്റെയും വിവാഹം.