LogoLoginKerala

നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം

 
നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം

ചെന്നൈ: നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം. ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായാണ് വിവരം. ചെന്നൈ നുങ്കംപാക്കത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. നടി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാര്‍വതി വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകള്‍, 1.3 ലക്ഷം രൂപയുടെ ഹാന്‍ഡ്സെറ്റ്, രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ് എന്നിവയാണ് മോഷണം പോയത്. നടി തിരികെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.