LogoLoginKerala

കടമക്കുടിയിൽ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

 
SUICIDE

കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യയും രണ്ടുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു.

നിജോ ഭാര്യ ശിൽപ  ഏബെൽ ആരോമൽ എന്ന  7 - 5 വയസുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.   രാവിലെ വീട്ടിലെത്തിയ നിജോയുടെ സഹപ്രവർത്തകനാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

സാമ്പത്തിക ബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. നിജോയ്ക്കും ഭാര്യയ്ക്കും സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി നാട്ടുകാരും പറയുന്നു. പോലീസ് എത്തി ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ  പറവൂർ താലൂക് ആശുപത്രിയിലേക്ക് മാറ്റി.