LogoLoginKerala

മഹാരാജാസിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം; തിരുത്തലുമായി പ്രിന്‍സിപ്പാള്‍

 
Controversy

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വീണ്ടും തിരുത്തുമായി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ വി എസ് ജോയ് രംഗത്ത്. ആര്‍ഷോ പരീക്ഷയ്ക്ക് രജിസിറ്റര്‍ ചെയ്തിട്ടില്ലെന്നും ഇയാള്‍ പുനഃപ്രവേശനം ചെയ്തത് നാലാം സെമസ്റ്ററിലാണെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എഴുതാത്ത പരീക്ഷ പാസായി എന്ന വാര്‍ത്ത വിവാദമായത്. തുടര്‍ന്ന് ആദ്യം സാങ്കേതിക തകരാറാണെന്നും പിന്നീട് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ആര്‍ഷോ രജിസ്രറ്റര്‍ ചെയ്‌തെന്നായിരുന്നു പ്രിന്‍സിപ്പാളിന്‍രെ വാദം. എന്നാലിപ്പോള്‍ അടിമുടി തിരുത്തിയാണ് പുതിയ പ്രസ്താവനയുമായി പ്രിന്‍സിപ്പാള്‍ എത്തിയിരിക്കുന്നത്.  

എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയായാണ് ആര്‍ഷോ. എറണാകുളം മഹാരാജാസ് കോളേജിലെ ഇന്റര്‍ഗ്രേറ്റഡ് പി ജ പ്രോഗ്രാം ഇന്‍ ആര്‍ക്കിയേളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്ക് മാര്‍ക്കോ ഗ്രേഡോ നല്‍കിയിട്ടില്ല പക്ഷെ പാസ്ഡ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.