LogoLoginKerala

മണിപ്പൂർ കലാപം; 27 കേസുകൾ ഏറ്റെടുത്ത് സി.ബി.ഐ ; അതിൽ 19 കേസുകൾ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ

 
manipur

ഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന നാല്പതിലധികം കേസുകളാണ് സി.ബി.ഐയ്ക്ക് കൈമാറിയിട്ടുള്ളത്. ഇതിൽ 27 കേസുകളിൽ അന്വേഷണം നടത്താം എന്നാണ് സി.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 19 കേസുകൾ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളാണ് എന്നതാണ് ഞെട്ടൽ ഉളവാക്കുന്നത്.

പലയിടങ്ങളിലും സ്ത്രീകൾ കൊല ചെയ്യപ്പെടുകയും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും നഗ്നരാക്കി നടത്തുകയും തുടങ്ങിയ ക്രൂര പീഡനങ്ങളാണ് സ്ത്രീൾക്ക് നേരെ നടന്നിരുന്നത്. അതിന്റെയെല്ലാം ദൃശ്യങ്ങൾ പ്രചരിക്കുകയും രാജ്യത്തെ തന്നെ നടുക്കുകയും ചെയ്ത സംഭവമാണ്. ഇതോടയൊപ്പം ആയുധ മോഷണം കൊലപാതക ശ്രമം, ഗൂഢാലോചന, അടക്കമുള്ള ഒരുകൂട്ടം കേസുകളാണ് സി.ബി.ഐ അനേഷിക്കുന്നത്. 

വളരെ രഹസ്യ സ്വഭാവത്തിൽ അന്വേഷിക്കേണ്ട കേസുകൾ ആയത് കൊണ്ടുതന്നെ ഏതൊക്കെ കേസുകളാണ് അന്വേഷിക്കുന്നതെന്ന്  സി.ബി.ഐ ഈ ഘട്ടത്തിൽ പൂർണമായും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ സി.ബി.ഐയുടെ വെബ്സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. നിലവിൽ സി.ബി.ഐയെ ഏല്പിച്ചിരിക്കുന്ന കേസുകൾ എത്രയും വേഗം തന്നെ പൂർത്തിയാക്കണമെന്ന നിർദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. 

അതുകൊണ്ടുതന്നെ 53 അംഗ സംഗമായിരിക്കും ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൂർത്തിയാക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇവർ കലാപം നടന്ന മേഖലകളിലും എത്തി ഇരകളുമായി സംസാരിച്ചു. പ്രതികളെന്ന് സംശയിക്കുന്ന ആളുകളുമായി സംസാരിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് സി.ബി.ഐ