LogoLoginKerala

നോട്ട് നിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നരേന്ദ്ര മോദി എന്നൊക്കെ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുള്ളപ്പോഴൊക്കെ നോട്ട് നിരോധനം നടത്തിയിട്ടുണ്ടെന്ന് ഖാര്‍ഗെ ആരോപണം ഉയര്‍ത്തി
 
Mallikarjun Kharge

രാജ്യത്ത് 2000 രൂപയുടെ നോട്ട് പിന്‍വലിച്ച ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നരേന്ദ്ര മോദി എന്നൊക്കെ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുള്ളപ്പോഴൊക്കെ നോട്ട് നിരോധനം നടത്തിയിട്ടുണ്ടെന്ന് ഖാര്‍ഗെ ആരോപണം ഉയര്‍ത്തി. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ചാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപണം ഉയര്‍ത്തിയത്.

അദ്ദേഹം എപ്പോഴൊക്കെ ജപ്പാനിലേക്ക് പോയിട്ടുണ്ടോ അന്നൊക്കെ അദ്ദേഹം നോട്ട് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജപ്പാനില്‍ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനില്‍ പോയപ്പോള്‍ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചു'- ഖാര്‍ഗെ ആരോപിച്ചു. ജനങ്ങളെ പ്രതിസന്ധിയിലാക്കാനുള്ള മറ്റൊരു നോട്ട് നിരോധനമാണ് ഇപ്പോള്‍ നടന്നതെന്നും നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് ഗുണമാണോ നഷ്ടമാണോ ഉണ്ടാകുക എന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 30 വരെ നിരോധിച്ച നോട്ടുകള്‍ ബാങ്ക് തിരിച്ചെടുക്കമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രണ്ടായിരത്തിന്റെ നോട്ടുകള്‍ നിലവില്‍  ഉഫയോഗിക്കാം. നോട്ടുകള്‍ക്ക് നിശ്ചിത സമയം വരെ നിയമബ്രാപല്യം ഉണ്ടാകമെന്ന് ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കി.

Content Highlights - Mallikarjun Kharge criticizes Prime Minister Narendra Modi after demonetisation