"മോനേ ആ പരിപ്പ് വാങ്ങി വെച്ചേക്ക് " - ഉദയനിധി സ്റ്റാലിനെ വലിച്ചുകീറി മേജർ രവി
കൊച്ചി: ഹിന്ദു വിരുദ്ധ പരാമർശങ്ങളിൽ ഉദയനിധി സ്റ്റാലിനെയും സ്പീക്കർ എ.എൻ ഷംസീറിനെയും വലിച്ചുകീറി മേജർ രവി. കേരളത്തിൽ ഒരവതാരം ഗണപതിയെ പരാമർശിച്ച് ഹിന്ദുക്കളുടെ മേക്കിട്ട് കയറിയപ്പോൾ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനായ മറ്റൊരവതാരം ഹിന്ദു സമുദായത്തെ തുടച്ച് നീക്കാൻ ഇറങ്ങി പുറപ്പെട്ടിരിയ്ക്കുന്നു. ഗുരുവായൂരപ്പന് സ്വർണ്ണ കിരീടം ചാർത്തിയ അമ്മയുടെ മകനോ ഇത് പറയുന്നതെന്ന് മേജർ രവി കടുത്ത രീതിയിൽ പരിഹസിച്ചു.
മതനിരപേക്ഷത കാത്ത് സൂക്ഷിയ്ക്കുന്നു എന്ന് പറയുന്ന കാവലാളന്മാരല്ല ഇവിടെയുള്ളത്. കാലന്മാരാണ്. വർഗ്ഗീയ വിദ്വേഷം കുത്തി നിറയ്ക്കുന്നത് ഇവരാണ്. എല്ലാ വിശ്വാസങ്ങൾക്കും അതിൻ്റെതായ ബഹുമാനം നൽകണം. രാജ്യത്തിന് വേണ്ടി ഒരുമിച്ച് പോരാടുന്ന ധീര ജവാന്മാർക്കിടയിൽ പോലും ഇത്തരം വർഗ്ഗീയ ചിന്തകളില്ല. അവിടെ ഇല്ലാത്ത വർഗീയത എന്തിനാണ് ഇവിടെ രാഷ്ട്രീയപരമായി കൊണ്ടുവരുന്നത്.
ഉദയനിധിയുടെയും ഷംസീറിൻ്റെയും പരാമർശങ്ങിൽ പ്രത്യേക അജണ്ടയുണ്ടെന്നും മേജർ രവി ആരോപിച്ചു. കൊച്ചിയിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ രവി . റെയിൽ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി.നടേശൻ, പി.സോമനാഥൻ, ബി.ആർ.അജിത്, ശ്രീഗണേഷ് വി.നായർ, പി.വി.അതികായൻ എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം സുഗന്ധി, നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ വിഷ്ണു മോഹൻ എന്നിവരെ ആദരിച്ചു