LogoLoginKerala

രണ്ടു പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം

 
madhu family
മണ്ണാര്‍ക്കാട്- അട്ടപ്പാടി മധുകൊലക്കേസില്‍ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ. വിധി പൂര്‍ണ്ണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു.  കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. 
പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടന്നും എന്നാല്‍ രണ്ട് പേരെ വെറുതെ വിട്ടതില്‍ വിഷമമുണ്ടെന്ന് മധുവിന്റെ സഹോദരിയും പ്രതികരിച്ചു. കേസില്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. 14 പേരെ ശിക്ഷിച്ചതിന് കോടതിയോട് നന്ദി പറയുകയാണ്. രണ്ടുപേരെ വെറുതെ വിട്ട നടപടിയില്‍ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകു.  ഇതിനെതിരെ സുപ്രീംകോടതി വരെ പോകും. മധുവിന് പൂര്‍ണമായും നീതി കിട്ടിയിട്ടില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. 
ഭീഷണി, അവഗണന തുടങ്ങി പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇപ്പോളും തങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങളുണ്ടെന്നും നേരിട്ടല്ലെങ്കിലും ഭീഷണി തുടരുന്നുണ്ടെന്നും സഹോദരി പറഞ്ഞു. എന്നാല്‍ ഇനിയും മുന്നോട്ട് പോകാനാണ് തീരുമാനം. വെറുതെ വിട്ട രണ്ടുപേര്‍ക്ക് കൂടി ശിക്ഷ വാങ്ങി നല്‍കാന്‍ ഏതറ്റം വരെ പോകും- മധുവിന്റെ സഹോദരി പറഞ്ഞു.