LogoLoginKerala

സംരംഭകരുടെ ഒത്തുചേരലായി മെഷിനറി എക്‌സ്‌പോ; പതിനയ്യായിരത്തോളം പേര്‍ സന്ദര്‍ശിച്ചു, എക്‌സ്‌പോ നാളെ സമാപിക്കും

 
expo

വ്യവസായ മേഖലയില്‍ കുതിച്ചുച്ചാട്ടം നടത്തുന്ന കേരളത്തില്‍ സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി  സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് മെഷിനറി എക്‌സ്‌പോയ്ക്ക് മികച്ച പ്രതികരണം. സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യന്ത്രങ്ങളെ അടുത്തറിയുന്നതിനായി സംഘടിപ്പിച്ച യന്ത്ര പ്രദര്‍ശന മേള  പുതിയ ദിശാബോധം നല്‍കുന്നതായി. എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന മെഷിനറി എക്‌സ്‌പോ മൂന്ന് ദിവസത്തിനിടെ പതിനയ്യായിരത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. വിവിധ ജില്ലകളില്‍ നിന്നും സംരംഭക കൂട്ടായ്മകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ എത്തി.

165ലധികം സ്റ്റോളുകളിലായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള യന്ത്ര നിര്‍മ്മാതാക്കളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. ആഗ്രോ, അപ്പാരല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ജനറല്‍ എന്‍ജിനീയറിങ്, പാക്കേജിങ്, പ്രിന്റിങ് ആന്‍ഡ് ത്രീഡി പ്രിന്റിംഗ് മേഖലകളില്‍ നിന്നുള്ള 97 യന്ത്രനിര്‍മ്മാതാക്കളും 11 സാങ്കേതിക സ്ഥാപനങ്ങളുമാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. മാലിന്യ സംസ്‌കരണം, ഈ മൊബിലിറ്റി മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജി മെഷീനുകള്‍, അതിനൂതന പ്രോസസിംഗ് പാക്കേജിങ് മെഷീനുകള്‍ എന്നിവയും മേളയിലുണ്ട്. മേളയില്‍ എത്തുന്ന ഓരോരുത്തര്‍ക്കും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി തല്‍സമയ ഡെമോയും ഒരുക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക് അവരുടെ സ്ഥാപനത്തിന്റെ ആവശ്യകതയനുസരിച്ച് യന്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. നിര്‍മ്മാതാക്കളും സംരംഭകരും തമ്മിലുള്ള അകലം കുറയ്ക്കുകയും സംശയങ്ങളെല്ലാം ദൂരീകരിച്ച് യന്ത്രങ്ങള്‍ തിരഞ്ഞെടുക്കാവുന്ന അസുലഭ അവസരമാണ് മിഷനറി എക്‌സ്‌പോ നല്‍കുന്നത്.

വിവിധ മേഖലയിലുള്ള യന്ത്ര നിര്‍മ്മാതാക്കള്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നു എന്നതും മിഷനറി എക്‌സ്‌പോയുടെ പ്രത്യേകതയാണ്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നിരവധി പേര്‍ സംരംഭകത്വ മേഖലയില്‍ പുതുതായി കടന്നുവന്നിട്ടുണ്ട്. തുടക്കക്കാരായ സംരംഭകരെ സംബന്ധിച്ചിടത്തോളം ആശങ്കകള്‍ ഏതുമില്ലാതെ ബിസിനസ് തുടങ്ങുന്നതിനുള്ള ആത്മവിശ്വാസമാണ് മിഷനറി എക്‌സ്‌പോ നല്‍കുന്നത്. നേരത്തെ സംരംഭങ്ങള്‍ തുടങ്ങി മുന്നോട്ടുപോകുന്നവര്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ അടുത്തറിഞ്ഞ സ്ഥാപനം ആധുനികവല്‍ക്കരിക്കാന്‍ ഉള്ള അവസരവും മെഷിനറി എക്‌സ്‌പോ നല്‍കി.

സംരംഭക സൗഹൃദം ആകുന്ന കേരളം ഓരോ വീട്ടിലും ഒരു സംരംഭകന്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സജീവമായ ഇടപെടലാണ് നടത്തുന്നത്. ഓരോ സംരംഭകരെയും ചേര്‍ത്തുനിര്‍ത്തി പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുകയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്.  ഒരു സംരംഭകന്‍ ബിസിനസില്‍ വിജയിക്കുമ്പോള്‍ ഒരു കുടുംബവും സമൂഹവും ആണ് വിജയിക്കുന്നത്. ഈ വലിയ ലക്ഷ്യത്തിന് ഊര്‍ജ്ജവും കരുത്തും പകരുന്നതായി കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്ത്  നടക്കുന്ന മെഷിനറി എക്‌സ്‌പോ