LogoLoginKerala

മറന്നുവച്ച പേഴ്സ് ഉപഭോക്താവിന് തിരികെ ഏൽപ്പിച്ച് ലുലു ജീവനക്കാരൻ, സമൂഹമാധ്യങ്ങളിൽ അഭിനന്ദന പ്രവാഹം ; നേരിട്ടെത്തി പ്രശംസിച്ച് എംഎ യൂസഫലി

 
lulu

ത്യസന്ധതയുടെ പുഞ്ചിരിയാണ് ഇന്ന് അബൂബ്ബക്കർ അരപ്പയിലിന്റെ മുഖത്ത് . ലുലു ഗ്രൂപ്പിന്റെ വിശ്വാസ്യതയാണ് ഉപഭോക്താക്കളോടുള്ള സുതാര്യമായ ഇടപെടൽ. പൂർണമായും തന്റെ പ്രവര്‌‍‍ത്തി കൊണ്ട് ഇത് ശരിവച്ചരിക്കുകയാണ് അബുദാബി അൽ ഫലാഹ് പ്ലാസയിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ‌ അബൂബ്ബക്കർ അരപ്പയിൽ.
                                                 കഴിഞ്ഞദിവസം അബുദാബി അൽ ഫലാഹ് പ്ലാസയിലെ ലുലു ഹൈപ്പർമാർക്കറ്റിലെത്തിയ ഉപഭോക്താവ് പണം അടങ്ങിയ പേഴ്സ് , ശുചിമുറിയിൽ വച്ച് മറന്നുവച്ചു. ഉപഭോക്താവ് പേഴ്സ് ഇല്ലാതെ മടങ്ങുകയും ചെയ്തു.പിന്നാലെ ശുചിമുറിയിലെത്തിയ ലുലു ജീവനക്കാരൻ അബൂബ്ബക്കറിന്റെ ശ്രദ്ധയിലാണ് ആദ്യം ഈ പേഴ്സ് വന്നത്. കസ്റ്റമേഴ്സിലാരെങ്കിലും മറന്നുവച്ചതാകാമെന്ന് തിരിച്ചറിഞ്ഞ അബുബ്ബക്കർ ഉടൻ തന്നെ ഈ വിവരം മാനേജ്മെന്റിന്റെ ശ്രദ്ധയില്‌‍പ്പെടുത്തി. തുടർന്ന് ഏറെ നീണ്ട പരിശ്രമങ്ങള്‌‍ക്കൊടുവിൽ ഉപഭോക്താവിനെ കണ്ടെത്തി പേഴ്സ് തിരികെ നൽകി.

 16 വർഷമായി ലുലു ഗ്രൂപ്പിനൊപ്പമാണ് അബൂബ്ബക്കർ അരപ്പയിലിന്റെ പ്രവർത്തനം. വിവരം അറിഞ്ഞ് അബൂബ്ബക്കറിനെ നേരിൽ കാണാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി എത്തി, ഒപ്പം ചേർത്തുപിടിച്ച് അഭിനന്ദിച്ചു. ഏറെ സത്യസന്ധതയോടെയുള്ള ഈ പ്രവർത്തനം മാതൃകാപരമെന്ന് ചൂണ്ടികാട്ടിയ എംഎ യൂസഫലി, അബുബ്ബക്കറിന് പ്രത്യേക സമ്മാനം നൽകുകയും ചെയ്തു. വ്യാപാരം എന്നാൽ‌ പണവും ഉത്പന്നങ്ങളും സേവനവും മാത്രമല്ല, പൂർണമായും ജനങ്ങളാണെന്ന ലുലുവിന്റെ ആപ്തവാക്യം കൂടി ശരിവയ്ക്കുന്നതായി ഈ മാതൃക.