LogoLoginKerala

ന്യൂനമര്‍ദം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

 
Heavy Rain

കൊച്ചി:  ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതോ  നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗാള്‍വടക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത് മൂലം അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

വരുന്ന 2-3 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡിഷ- വടക്കൻ ഛത്തീസ്​ഗഢ് വഴി സഞ്ചരിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.