അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറയിപ്പ് നല്‍കി. കേരളത്തിലെ കാലവര്‍ഷത്തിന്റെ വരവിനെ ചുഴലിക്കാറ്റ് സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര-കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നലെ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. നാളെ പത്തനതിട്ട, ആലപ്പുള എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴ പെയ്യാന്‍ സാധ്യയുണ്ട്.
അതേസമയം, കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരം 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന്വിലക്കേര്‍പ്പെടുത്തി. കടലാക്രമണമുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.