നഷ്ടമായത് അര്‍പ്പണ ബോധമുള്ള നേതാവിനെ; അനുശോചിച്ച് പ്രധാനമന്ത്രി
Jul 18, 2023, 11:16 IST

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയച്ച് പ്രധാനമന്ത്രി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത എളിമയും, അര്‍പ്പണബോധമുള്ള നേതാവിനെയാണ് ശ്രീ ഉമ്മന്‍ ചാണ്ടി ജിയുടെ വിയോഗത്തിലൂടെ നുമക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഞങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്റെ വിവിധ ആശയവിനിമയങ്ങള്‍ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നുവെന്നും ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണെന്നും, കൂടാതെ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.