LogoLoginKerala

ജീവിക്കുന്നു ജനഹൃദയങ്ങളില്‍; വിലാപ യാത്ര 27-ാം മണിക്കൂറിലേക്ക്

 
Oommen Chandy

ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്ര 26-ാം മണിക്കൂറിലേക്ക് കടന്നു. തിരുവനന്തപുരം ജഗതിയില്‍ നിന്ന് ആരംഭിച്ച വിലാപ യാത്ര ചങ്ങനാശ്ശേരി പിന്നിട്ട് പുതുപ്പള്ളിയിലേക്ക് പോവുകയാണ്. വന്‍ ജനാവലിയാണ് വഴിയിലുട നീളം ഉമ്മന്‍ ചാണ്ടിയെ ഒരു നോക്കു കാണാനെത്തിയത്. സമാനതകളില്ലാത്ത സ്‌നേഹമാണ് ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.

പുതുപ്പള്ളി എത്തുന്നതിന് മുന്‍പ് തിരുനക്കരയില്‍ പൊതുദര്‍ശനത്തിനെത്തിക്കും. ഇന്നലെ മുതല്‍ ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ ഇവിടെ കാത്തിരിക്കുകയാണ്. ജനപ്രവാഹം കാരണം വളരെ പതുക്കെയാണ് വാഹനം മുന്നോട്ട് നീങ്ങുന്നത്. അതിനാല്‍ നിശ്ചയിച്ച സമയവും കടന്നാണ് യാത്ര പുരോഗമിക്കുന്നത്. കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലെത്തും.

ജനങ്ങള്‍ക്ക്  അത്രമേല്‍ പ്രിയപ്പെട്ട നേതാവിന് യാത്രാമൊഴിയേകാന്‍ ആയിരങ്ങളാണ് വിലാപ യാത്രയില്‍ അനുഗമിക്കുന്നത്. സംസ്‌കാര ചടങ്ങുകളും, പൊതു ദര്‍ശനവും നടക്കുന്നതിനാല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.