LogoLoginKerala

ഗീതു മോഹന്‍ദാസിനും, ഡബ്ല്യുസിസിക്കുമെതിരെ പരാതിയുമായി ‘പടവെട്ട്’ സിനിമ സംവിധായകന്‍ ലിജു കൃഷ്ണ

 
ഗീതു മോഹന്‍ദാസിനും, ഡബ്ല്യുസിസിക്കുമെതിരെ പരാതിയുമായി ‘പടവെട്ട്’ സിനിമ സംവിധായകന്‍ ലിജു കൃഷ്ണ

 

കൊച്ചി: നടി ഗീതു മോഹന്‍ദാസിനെതിരെ പരാതിയുമായി ‘പടവെട്ട്’ സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെ ലിജു ആരോപിച്ചു. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹന്‍ദാസ് നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍നിന്നു മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചു. പടവെട്ടിന്റെ റിലീസിന് മുന്‍പായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലിജുവിന്റെ പ്രതികരണം.

പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അതിന്റെ പേരിലാണ് തന്നെ ദ്രോഹിച്ചതെന്നും ലിജു കൃഷ്ണ പറഞ്ഞു. പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു കൃഷ്ണ അറിയിച്ചു.