LogoLoginKerala

ഇനി മുതല്‍ കുടുംബശ്രീ സിബിഐ ആവുന്നു!

 
ഇനി മുതല്‍ കുടുംബശ്രീ സിബിഐ ആവുന്നു!

 

എറണാകുളം: കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി കുടുംബശ്രീ. ക്രൈം സ്പോട്ടുകള്‍ മാപ്പ് ചെയുക എന്നതാണ് കുടുംബശ്രീയുടെ പുതിയ ദൗത്യം. ജില്ലയിലെ 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 സ്‌പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക’ എന്നതാണ് ഇതിലൂടെ കുടുംബശ്രീ ലക്ഷ്യം വക്കുന്നത്. ആദ്യഘട്ടമായി 14 ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം സ്‌പോട്ടുകള്‍ മാപ്പ് ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ ‘നാശാ മുക്ത് പദ്ധതി’യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തില്‍ 14 പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതി അടുത്ത വര്‍ഷത്തോടെ എറണാകുളം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.