LogoLoginKerala

ആദ്യ സർവ്വീസ് ഹിറ്റായി കെഎസ്ആർടിസി - സ്വിഫ്റ്റ് ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ സർവ്വീസ്

 
bus

തിരുവനന്തപുരം;  കെഎസ്ആർടിസി - സ്വിഫ്റ്റിലെ താൽക്കാലിക  ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ  തുക ഉപയോ​ഗിച്ച്  കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ്  ആദ്യ  സർവ്വീസിൽ തന്നെ യാത്രക്കാർ ഏറ്റെടുത്തു.


ആദ്യ ദിവസം  എസി ബസ് ആലപ്പുഴ വഴി തൃശ്ശൂലിലേക്കും. നോൺ എ സി ബസ് കോട്ടയം വഴി തൃശ്ശൂരിലേക്കുമാണ് സർവ്വീസ് നടത്തിയത്. ഇരു സർവ്വീസുകളിലും 15 സ്ലീപ്പർ സീറ്റുകളും, 27 സീറ്ററുകളും നിറഞ്ഞാണ് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. രാത്രിയോടെ തൃശ്ശൂരിൽ നിന്നും മടക്ക സർവ്വീസുകൾ നടത്തും.

തുടർന്ന് ഞാറാഴ്ച മുതൽ ഇരു ബസുകളും ബാം​ഗ്ലൂരിലേക്ക് സർവ്വീസ് നടത്തും. എസി ബസ് ഉച്ചയ്ക്ക് 2.30 തിരുവനന്തപുരത്ത് നിന്നും സർവ്വീസ് ആരംഭിച്ച് കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർ വഴി പിറ്റേ ദിവസം രാവിലെ 7.30 തിന് ബാ​ഗ്ലൂർ എത്തും. തിരിച്ച് ഉച്ചയ്ക്ക് 1മണിക്ക് ബാ​ഗ്ലൂരിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ഈ ബസ് പിറ്റേ ദിവസം പുലർച്ചെ 5.50 തിന് തിരുവനന്തപുരം എത്തിച്ചേരും.

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തിരുവനന്തപുരത്ത് നിന്നും സർവ്വീസ് ആരംഭിക്കുന്ന നോൺ എ സി ബസ് കോട്ടയം- പാലക്കാട്- സേലം വഴി പുലർച്ചെ 7.30 തിന് ബാ​ഗ്ലൂരിൽ എത്തും. വൈകിട്ട് 7.30 തിന് ബാ​ഗ്ലൂരിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ബസ് രാവിലെ 10.50 തിന് തിരുവനന്തപുരം എത്തിച്ചേരും

ഫോട്ടോ കാപ്ഷൻ; ആദ്യ യാത്രയിൽ തന്നെ നിറയെ യാത്രക്കാരുമായി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി - സ്വിഫ്റ്റ് ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ സർവ്വീസ്