ഓണത്തിന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി
ഉത്സവ സീസണുകളില്‍ മുപ്പത് ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം
Jul 9, 2023, 11:52 IST

ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവരുത്താനൊരുങ്ങി കെഎസ്ആര്‍ടിസി. ഓണം അടക്കമുള്ള ഉത്സവ സീസണുകളില്‍ മുപ്പത് ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം.
അന്തര്‍ സംസ്ഥാന സര്‍വ്വീസുകളിലാണ് ഓണത്തിന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിലായിരിക്കും നിരക്ക് വര്‍ധവ ഉണ്ടാവും.
എക്‌സ്പ്രസ് മുതല്‍ മുകളിലേക്കുള്ള ബസുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനാണ് തീരുമാനം. അതേസമയം, സിംഗിള്‍ ബര്‍ത്ത് ടിക്കറ്റികളുടെ നിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്നും ഉത്സവ സീസണല്ലാത്ത സമയങ്ങളില്‍ 15 ശതമാനം നിരക്ക് കുറയുകയും ചെയ്യുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.