LogoLoginKerala

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 
Oomman Chandy

കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം മഖ്യമന്ത്രി പിണറായി വിയന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. നാളെ വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് ഉമ്മന്‍ചാണ്ടി അനുസമരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യും.

കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളെ ക്ഷണിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെപിസിസി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.അതേസമയം, ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി പ്രഖ്യാപിച്ച ദുഃഖാചരണം ഈ അനുസ്മരണ പരിപാടിയോടെ അവസാനിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു.