LogoLoginKerala

മുഖ്യമന്ത്രിയെ പോത്തിനോട് ഉപമിച്ച് കെപിസിസി അധ്യക്ഷൻ; പരിഹാസം സുധാകരന്റെ മാനസിക രോഗം കൊണ്ടെന്ന് ഇ.പി ജയരാജൻ

 
sudhakaran

തിരുവനന്തപുരം: മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോരെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി പ്രചാരത്തിന് എത്തിയത് തൊലിക്കട്ടി കൂടിയത് കൊണ്ടെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന മുഖ്യമന്ത്രിയാണെന്ന് സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർ വരെ പറഞ്ഞ് തുടങ്ങിയതായും അദ്ദേഹത്തിന്റെ സംരക്ഷണത്തിന് പോലീസ് അതിന് വേണ്ടിവരുന്ന ചിലവ്, അദ്ദേഹത്തിന് യാത്ര ചെയ്യാൻ വേണ്ടി വരുന്ന ചിലവ് അദ്ദേഹത്തിന്റെ മകൾക്ക് വരുന്ന മാസപ്പടി അതിനെക്കുറിച്ചൊന്നും പ്രതികരിക്കാതെ നടക്കുന്ന മുഖ്യമന്ത്രി വായ മൂടിക്കെട്ടി നടക്കുന്ന ഒരു പോത്താണ് എന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്.

അതേസമയം കെ.സുധാകരൻ പരിഹസിച്ചത് സുധാകരന്റെ മാനസിക രോഗം കൊണ്ടെന്ന് തിരിച്ചടിച്ച് എൽഡിഫ് കൺവീനർ ഇ.പി ജയരാജൻ.മുഖ്യമന്ത്രിയെ പോരെന്ന് വിളിച്ചത് അധപതനമാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.