കോഴിക്കോട് വിമാനം തരിച്ചിറക്കുന്നു
Updated: Jul 25, 2023, 12:17 IST

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട കോഴിക്കോട് -മസ്‌കറ്റ് വിമാനം സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കുന്നു. വെതര്‍ റഡാറിലെ തകരാറിലെ തകരാരു മൂലമാണ് വിമാനം തിരിച്ചിറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റിലേക്ക് പോയ ഒമാന്‍ എയര്‍വെയ്‌സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കുന്നത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
ഇന്ധനം കത്തിച്ച് തീര്‍ക്കുന്നതിനായി രണ്ട് മണിക്കൂറിലേറെയായി വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിന് ചുറ്റും പറക്കുകയാണ്. അല്‍പസമയത്തിനകം തിരിച്ചിറക്കാനാകുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.