LogoLoginKerala

കൊച്ചിയില്‍ മെട്രോ കാന നിര്‍മ്മാണത്തില്‍ കമ്പി ഉപയോഗിച്ചില്ല, പിന്നെ മര്‍ദ്ദനവും പൊലീസ് കേസും

 
kochi

കൊച്ചി: കൊച്ചി  മെട്രോ  റെയിലിന്റെ ഭാഗമായി കാന നിര്‍മ്മിക്കുന്നതില്‍ കമ്പി ഉപയോഗിക്കാതെ വാര്‍പ്പ് നടത്തുവാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നു പറയുന്നു. ചെമ്പുമുക്ക് പാലത്തിന് സമീപം നിര്‍മ്മാണ പ്രദേശത്താണ് പ്രശ്നമുണ്ടായത്. ഇവിടെ സിവില്‍ കരാറുകാരന്‍ കുര്യനാണ് മര്‍ദ്ദമേറ്റത്. രാവിലെയാണ് കമ്പി ഉപയോഗിക്കാതെ വാര്‍ക്കല്‍ ശ്രദ്ധയില്‍പ്പെട്ടത്, ഇത് ഫോട്ടോയെടുത്ത് അധികൃതര്‍ക്ക് അയച്ചുകൊടുത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നു പറയുന്നു.

തുടര്‍ന്ന് കരാറുകാരനെ സൂപ്പര്‍വൈസര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് കുര്യന്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയതിനു പിന്നാലെ മെട്രോ അധികൃതരും പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കാന നിര്‍മ്മാണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നു കാണിച്ച് സൂപ്പര്‍വൈസറും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.