LogoLoginKerala

ഈ-റുപ്പി സൌകര്യം ലഭ്യമാക്കി കൊച്ചി മെട്രോ

പാര്‍ക്കിംഗ് ഫീ ഇനി ഈ-റുപ്പിയായും നല്‍കാം
 
kochimetro rail
 

തൈക്കൂടം സ്റ്റേഷന്‍ പാര്‍ക്കിംഗില്‍ ഈ-റുപ്പി സ്വീകരിക്കും

കൊച്ചി-ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കുന്ന ആദ്യ മെട്രോ ആയി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പാര്‍ക്കിംഗ് നിരക്കുകള്‍ ഇനി ഈ-റുപ്പിയായും നല്‍കാനുള്ള സംവിധാനമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. തൈക്കൂടം മെട്രോ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പാര്‍ക്കിംഗിലാണ് ഈ സേവനം ആദ്യം ലഭിക്കുക. പിന്നീട് മറ്റ് സ്റ്റേഷനുകളിലെ പാര്‍ക്കിംഗുകളിലേക്കും ആ സൗകര്യം വ്യാപിപ്പിക്കും.
ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ അനന്തം ഓണ്‍ലൈനാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സഹകരണത്തോടെ കൊച്ചി മെട്രോ പാര്‍ക്കിംഗില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ-റുപ്പി സേവനം നല്‍കുന്ന ബാങ്കുകളുടെ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും.