കിന്‍ഫ്ര തീപ്പിടുത്തത്തില്‍ ദുരൂഹത; അഴിമതി അന്വേഷണത്തിന് പിന്നാലെ തീപ്പിടിത്തം
തിരുവനന്തപുരം അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ ജീവന്‍ കവര്‍ന്ന കിന്‍ഫ്രാ പാര്‍ക്കിലുണ്ടായ തീപ്പിടിത്തത്തില്‍ വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തല്‍. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെതിരെ വിശദമായ അന്വേഷണം നടക്കുന്നതിനിടെ നടന്ന തീപ്പിടുത്തവും സംഭവത്തിലെ വീഴ്ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കണ്ടെത്തല്‍. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളെല്ലാം മിക്കതും കാലാവധി കഴിഞ്ഞതാണ്. തീപ്പിടുത്തത്തിനു കാരണമായ പതിനേഴോളം വസ്തുക്കള്‍ സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു. ക്ലോറിന്‍ അടക്കമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് നിയമപരമായ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഗോഡൗണില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ ദ്രാവകവുമായി ബ്ലീച്ചിങ് പൗഡര്‍ കലര്‍ന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
Content Highlights - Kinfra fire Incident