LogoLoginKerala

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് ഒരാഴ്ചക്കക്കം മംഗളുരുവിൽ നിന്നും സർവീസ് ആരംഭിക്കും

 
Vandhe bharath
പാലക്കാട്‌: കേരളത്തിനു രണ്ടാം വന്ദേ ഭാരതും അതുകഴിഞ്ഞു. രാജ്യത്തെ 31 ആമത് വന്ദേ ഭാരത് തീവണ്ടി കേരളത്തിന് സ്വന്തം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ നിറമുള്ള വന്ദേ ഭാരതാണ് എത്തുന്നത്.
നിലവിൽ കേരളത്തിലോടുന്ന കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് നീലയും വെള്ളയുമാണ് നിറം. തിരുവനന്തപുരം ഡിവിഷന്റെ 16 റേക്ക് വണ്ടിയാണിത്. ഓറഞ്ച്, ചാരനിറം, വെള്ള എന്നിവയുടെ സംയോജനത്തോടെയുള്ള നിറമാണ് എട്ട് റേക്കിനുള്ളത്.
പാലക്കാട് ഡിവിഷന്റെ ട്രെയിൻ ആയാ വന്ദേ ഭാരത് മംഗളുരുവിൽ നിന്നും ഒരാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കും.എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്നലെ രാത്രി ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽനിന്നാണ് സതേൺ റെയിൽവേയ്ക്ക് കൈമാറിയത്.
തിരുവോണ ദിനത്തിൽ ഇ. സി. എഫ് ചെന്നൈ ജനറൽ മാനേജർക്ക് ഇതിനുള്ള ഇതിനായുള്ള കത്ത് കൈമാറിയിരുന്നു.