മികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമി അവാർഡ്
Sep 19, 2023, 16:59 IST
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകൾക്ക് കേരള മീഡിയ അക്കാദമി അവാർഡ് നൽകുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം.2022-2023 അദ്ധ്യയനവർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ.
ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും. മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം ഒക്ടോബർ 5-നകം ഇനി കാണുന്ന മേൽവിലാസത്തിൽ അയക്കുക: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോൺ: 0471-2726275, 0484-2422068)