LogoLoginKerala

വീട്ടമ്മക്കെതിരെ വ്യാജ ലഹരികേസ് ; മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്ന് പ്രതിയാക്കപ്പെട്ട ഷീല സണ്ണി

 
SHEELA KERALA EXCISE

കേസിൽ അട്ടിമറി ഉണ്ടാവുമെന്ന് കരുതുന്നതായി ഷീല ആരോപിച്ചു

തൃശൂർ : വ്യാജ ലഹരിക്കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലെപ്പോക്കന്ന് ഷീല സണ്ണി ആരോപിച്ചു. കേസിൽ നിന്നും ഒഴിവാക്കി മാസങ്ങൾ കഴിഞ്ഞിട്ടുംയഥാർത്ഥ പ്രതികളെ കൊണ്ടുവരാത്തിൽ പ്രതിഷേധിച്ചാണ്  ഷീല എക്സെസിനെതിരെ തിരിഞ്ഞത്. പ്രതിയെന്ന് സംശയിക്കുന്ന ആളെ പുറത്തുകൊണ്ടുവാരാൻ കഴിഞ്ഞിട്ടില്ല,  മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചതോടെ കേസിൽ അട്ടിമറി ഉണ്ടാവുമെന്ന് കരുതുന്നതായി ഷീല ആരോപിച്ചു.