LogoLoginKerala

അഭിപ്രായ സര്‍വെയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് വലിയ കക്ഷി, ദള്‍ - എസ് കിംഗ് മേക്കര്‍

 
karnataka poll

പീപ്പിള്‍സ് പള്‍സ്, സിസറോ എന്നീ ഗവേഷണ സംഘടനകള്‍ സൗത്ത് ഫസ്റ്റ് എന്ന ന്യൂസ് വെബ്‌സൈറ്റിനായി നടത്തിയ ഫസ്റ്റ് ട്രാക്കര്‍ പോള്‍ പ്രകാരം 224 അംഗ കര്‍ണാടക നിയമസഭയില്‍ 101 സീറ്റുകളോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവരുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ ബിജെപി 91 സീറ്റുകളിലും, ജെഡി (എസ്) 29 സീറ്റുകളിലും, മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും പിന്നിലായിരിക്കും. ആര്‍ക്കും ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ലഭിക്കില്ല. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ട് പാര്‍ട്ടികള്‍ ഒരുമിച്ച് വരേണ്ടതുണ്ട്. കര്‍ണാടകയില്‍ ആരു ഭരിക്കുമെന്ന കാര്യത്തില്‍ ജെഡി(എസ്) ആയിരിക്കും തീരുമാനിക്കുക. 
2018ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് വിഹിതത്തില്‍ രണ്ട് ശതമാനം നേട്ടമുണ്ടാകും, അതായത് 22 സീറ്റുകളുടെ നേട്ടം. 2018ല്‍ 38 ശതമാനമായിരുന്ന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ഇന്ന് 40 ശതമാനമായി മാറുമെന്ന് സര്‍വേയുടെ ഭാഗമായി നടത്തിയ രഹസ്യ ബാലറ്റില്‍ വ്യക്തമാക്കുന്നു.
ഭരണകക്ഷിയായ ബി.ജെ.പി. 2018ല്‍ 36.2 ശതമാനം വോട്ടാണ് ലഭിച്ചത്. ട്രാക്കര്‍ വോട്ടെടുപ്പില്‍ ഇപ്പോള്‍ 36 ശതമാനമാണ് സാധ്യത.  അതായത് 0.2 ശതമാനം കുറവ്. ഇക്കാരണത്താല്‍, 13 സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. 
കഴിഞ്ഞ തവണ കിംഗ് മേക്കറായ ജെഡി(എസ്)ന് ഇക്കുറി 16 ശതമാനം ലഭിക്കും. അത് 2018ല്‍ ലഭിച്ചതിനേക്കാള്‍ 2.4 ശതമാനം കുറവാണ്. ജെഡി(എസ്) എട്ട് സീറ്റുകള്‍ നഷ്ടപ്പെടുത്തി 29 സീറ്റുകള്‍ നേടിയേക്കാം. 
കര്‍ണാടക രാഷ്ട്രീയത്തില്‍ ജാതി സമുദായങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ട്രാക്കര്‍ പോള്‍ അനുസരിച്ച്, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ജാതികള്‍ ഒബിസികള്‍, മാഡിഗകള്‍, ഹൊലേയ, ദലിതുകള്‍, ആദിവാസികള്‍, മുസ്ലീങ്ങള്‍ എന്നിവയാണ്. ബിജെപിയെ പിന്തുണയ്ക്കുന്ന സമുദായങ്ങള്‍ ഉയര്‍ന്ന ജാതിക്കാരും വൊക്കലിംഗക്കാരും ലിംഗായത്തുകളുമാണ്. ജെഡി(എസ്)ന്റെ പ്രധാന വോട്ട് 50 ശതമാനത്തോളം വൊക്കലിംഗ വിഭാഗമാണ്. 
വൊക്കലിംഗേതര, ഒബിസി, ദലിതര്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവരെ പിന്തുണയ്ക്കുന്ന ഹൈന്ദവേതര ഏകീകരണമാണ് കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം നല്‍കുന്നത്. ഇതിന് കാരണം, 2013-2018 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഈ സമുദായങ്ങളെ ലക്ഷ്യമിട്ട് പാക്കേജ് ചെയ്ത ക്ഷേമപദ്ധതികളാണ്. 28 ശതമാനം വോട്ടര്‍മാരില്‍ 28 ശതമാനം പേര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തൊട്ടുപിന്നില്‍ 19 ശതമാനവുമായി നിലവിലെ മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ. കുമാരസ്വാമിക്ക് 18 ശതമാനം.