LogoLoginKerala

കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് കർണാടക ബന്ദ്: കന്നഡ അനുകൂല സംഘടനാ പ്രവർത്തകരും ബംഗളൂരു പൊലീസും ഏറ്റുമുട്ടി

 
bandh

ബംഗളൂരു: കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദിൽ മണ്ഡ്യയിലും ബെംഗളുരുവിലുമാണ് അതിശക്തമായ തോതിലുള്ള പ്രതിഷേധം നടക്കുന്നത്.  എന്നാൽ ബന്ദിനിടയിൽ പ്രതിഷേധിച്ച കന്നഡ അനുകൂല സംഘടന  അംഗങ്ങളെ കർണാടകയിലെ അത്തിബെലെയ്ക്ക് സമീപം ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രി  സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും കോലം കത്തിക്കൽ അടക്കമുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായിരുന്നത്.  ബംഗളൂർ ഫ്രീഡം പാർക്ക് കേന്ദ്രീകരിച്ചാണ് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. അവിടെ പോലീസ് വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  കടകമ്പോളങ്ങൾ പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. പക്ഷെ ബസ് ടാക്സി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സർവീസുകൾ എല്ലാം തന്നെ കൃത്യമായി നടക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ അതിർത്തി പട്ടണമായ സുസുവാഡിയിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ തടഞ്ഞു. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള 400-ലധികം ബസുകൾ മുന്നോട്ട് പോകുന്നതിൽ നിന്ന് പ്രതിഷേധക്കാർ തടഞ്ഞതിനാൽ ഹൊസൂരിൽ കുടുങ്ങിക്കിടക്കുകയാണ്. കന്നഡ അനുകൂല സംഘടനാ പ്രവർത്തർ രാവിലെ തന്നെ പ്രൊ കന്നഡ സംഘടന അതിർത്തിയിൽ പ്രതിഷേധ പ്രകടനം നടത്തി. 

തമിഴ്‌നാടിന് 3000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കാവേരി റെഗുലേറ്ററി കമ്മിറ്റി (സിഡബ്ല്യുആർസി) ഉത്തരവിട്ടതിന് പിന്നാലെ കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും ഇന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി പ്രതിഷേധക്കാർ കാവേരി നദി തങ്ങളുടേതാണെന്ന് മുദ്രാവാക്യം വിളിക്കുകായും ചെയ്തിരുന്നു.