LogoLoginKerala

ചികിൽസയ്ക്കുശേഷം വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സന്ദർശിച്ചു

 
yusuffali

ചികിത്സയ്ക്കുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി സന്ദര്‍ശിച്ചു. സുഖവിവരങ്ങള്‍ അന്വേഷിച്ച അദ്ദേഹം അല്പസമയം മാര്‍ക്കസില്‍ ചെലവഴിച്ചാണ് മടങ്ങിയത്. പൂര്‍ണാരോഗ്യം വീണ്ടെടുത്ത് കര്‍മ്മ രംഗത്ത് സജീവമാവാന്‍ കാന്തപുരം ഉസ്താദിന് സാധിക്കട്ടെ എന്നും സമൂഹം കാത്തിരിക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. സന്ദര്‍ശനത്തില്‍ കാന്തപുരം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

യൂസഫലിയുടെ വാക്കുകള്‍

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലി എം.എയെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജാമിഅ മര്‍കസില്‍ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മര്‍കസിന്റെ ഉറച്ച പിന്തുണക്കാരനും അഭ്യുദയകാംക്ഷിയുമായ അദ്ദേഹം എന്നോടൊപ്പം മികച്ച വ്യക്തിബന്ധം പുലര്‍ത്തി.

അദ്ദേഹം എന്നെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിലും ഞാന്‍ ആശുപത്രിയില്‍ കിടത്തിയ സമയത്ത് പലതവണ ബന്ധപ്പെട്ടു എന്നതിലും ഏറെ സന്തോഷമുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗ്യവും ഹൃദയസ്പര്‍ശിയുമാണ്. അള്ളാഹു അദ്ദേഹത്തിന്റെ ജീവിതത്തിലും എല്ലാ സംരംഭങ്ങളിലും ഐശ്വര്യവും വിജയവും നല്‍കി അനുഗ്രഹിക്കട്ടെ