LogoLoginKerala

മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ല; കാനം രാജേന്ദ്രൻ

 
മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ല; കാനം രാജേന്ദ്രൻ

ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിലൊന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല

തിരുവനന്തപുരം : ഗവർണർക്ക് മന്ത്രി പദവി റദ്ദാക്കാൻ അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന പറയുന്നത് അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിലൊന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ജനാധിപത്യം നിലവിൽ വന്ന് കുറച്ചുകാലമായതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാർ ഗവർണറെ അധിക്ഷേപിച്ചാൽ കടുത്ത നടപടിയെന്നാണ് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞത്. മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടിയെടുക്കും. ഉപദേശം നൽകാം, അല്ലാതെ ഗവർണർ പദവിയുടെ അന്തസ് കെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഗവർണറെ വേണമെങ്കിൽ ഉപദേശിക്കാം. എന്നാൽ ആക്ഷേപിച്ചാൽ കടുത്ത നടപടിയെന്നാണ് ഗവർണർ ട്വീറ്റിൽ കുറിച്ചത്