ചോദ്യം ചെയ്യലിനിടെ കെ വിദ്യ കുഴഞ്ഞു വീണ് ആശുപത്രിയില്‍

പാലക്കാട്- വ്യാജ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ.വിദ്യ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. അഗളി ഡിവൈഎസ്പി ഓഫിസില്‍ വെച്ചാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദ്യയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റിയില്‍ നിന്ന് ഡോക്ടര്‍മാരെത്തി വിദ്യയെ പരിശോധിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. ശരീരത്തില്‍ ജലാംശം കുറഞ്ഞതിനെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയത്.
ഗസ്റ്റ് ലക്ചറര്‍ ജോലി നേടുന്നതിന് വ്യാജപ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത വിദ്യയെ ജൂലൈ ആറ് വരെ റിമാന്‍ഡില്‍ വിട്ടിരുന്നു. ആദ്യ രണ്ടു ദിവസം പോലീസ് കസ്റ്റഡിയാണ്. കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച 2.45-ന് കോടതില്‍ ഹാജരാകാന്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കാവ്യാ സോമന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാളെ ദിവ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.